'സ്‌ട്രോങ് റൂം തുറന്നതില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച'; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍

Returning Officer lapse in Kozhikode election procedures has been highlighted in a preliminary report
സ്‌ട്രോങ് റൂം
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറന്നതില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ചയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

പേരാമ്പ്രയിലെ വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തിയ 'ഫോം 17സി' മെറ്റീരിയല്‍ റൂമില്‍ വച്ച് സീല്‍ ചെയ്തിരുന്നതായും വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന ദിവസമായ ഏപ്രില്‍ 20 ന് കണക്കുകള്‍ ഒത്തുനോക്കുന്നതിനാണ് മുറി തുറന്നതെന്നും ആയിരുന്നു റിട്ടേണിങ് ഓഫിസര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമികമായി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

Returning Officer lapse in Kozhikode election procedures has been highlighted in a preliminary report
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിക്കാന്‍ കേരളത്തിന് എന്ത് അധികാരം? ഉത്തരവിന് സ്‌റ്റേ

വോട്ടു കണക്കുകളുടെ ഒറിജിനല്‍ മെറ്റീരിയല്‍ റൂമിലും പകര്‍പ്പ് റിട്ടേണിങ് ഓഫീസറുടെ പക്കലും വയ്ക്കണമെന്നാണ് നടപടിക്രമം. മറന്നുവച്ച രേഖ എടുക്കാനാണ് മുറി തുറന്നതെന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം കമ്മീഷന്റെ നടപടിക്രമത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയാക്കിയെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം രണ്ടു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് അനുബന്ധ രേഖകള്‍ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി സ്‌കൂള്‍ കോംപ്ലക്‌സിലെ സ്‌ട്രോങ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂമാണ് കഴിഞ്ഞ ദിവസം 11.15 ന് തുറന്നത്. എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി തുറന്നത് എന്നായിരുന്നു തിങ്കളാഴ്ച വൈകിട്ട് ജില്ലാ കലക്ടര്‍ നല്‍കിയ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം. മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ.കെ. മുഹ്സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് കെ.ശഹ്സാദ് എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തതായും കലക്ടര്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Summary

Returning Officer lapse in Kozhikode election procedures has been highlighted in a preliminary report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Kozhikode District Collector clarifies that strong rooms housing EVMs and postal ballots were not opened
UDF Alleges Election Rigging After Kozhikode Strong Room Controversy
Malappuram Strongroom Rumors Baseleass, Clarifies District Collector
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com