'നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍...'; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ

Revanth Reddy, the Telangana Chief Minister, made a strong statement in Nemom,
രേവന്ത് റെഡ്ഡി
Updated on
1 min read

തിരുവനന്തപുരം: 'നീ പോ മോനേ... ദിനേശാ... നോ, നീ പോ മോനേ.. വിജയ' തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പച്ച മലയാളത്തിലുള്ള മോഹന്‍ലാലിന്റെ സിനിമാ ഡയലോഗ് ഏറ്റെടുത്ത് നേമത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ത്താതെയുള്ള കൈയ്യടിയോടെ ആവേശത്തിലായി. ഉടന്‍ വന്നു, അടുത്ത മാസ് ഡയലോഗ്. 'നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍...'.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

Revanth Reddy, the Telangana Chief Minister, made a strong statement in Nemom,
രഞ്ജിത്ത് ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും

തീരദേശ മേഖലയില്‍ ആവേശത്തിര ഉയര്‍ത്തിയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കോണ്‍ഗ്രസ് പ്രചാരണം നടന്നത്. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായ കെഎസ് ശബരീനാഥന് വേണ്ടിയാണ് രേവന്ത് റെഡ്ഡി പൂന്തുറയില്‍ റോഡ് ഷോ നടത്തിയത്. രാവിലെ പൂന്തുറ പുത്തന്‍പള്ളിക്കു മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപിയെയും ആര്‍എസ്എസിനെയും കേരളത്തില്‍ പ്രവേശിപ്പിക്കാതെ ലക്ഷ്മണരേഖ വരച്ചിരിക്കുന്നത് യുഡിഎഫാണ് എന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും സഹോദരന്‍മാരാണ്. പിണറായി വിജയനിലൂടെ കേരളത്തെ തട്ടിയെടുക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.

Summary

Revanth Reddy, the Telangana Chief Minister, made a strong statement in Nemom,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com