റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നല്‍കി.
revenue department social media hacked
റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫെയ്‌സ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് സൈബര്‍ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പരാതി നല്‍കി.

ഉച്ചയോടെ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നല്‍കി. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പേരില്‍ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

revenue department social media hacked
നികുതി ബാധകമായ വരുമാനം 680 രൂപ മാത്രം; രാജീവ് ചന്ദ്രശേഖറിന് എതിരായ പരാതി പരിശോധിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hacking
AP Anilkumar
Vagamon Encroachment
Beware the almost identical lotteries website clone
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com