ഗുരുവായൂരിൽ ഭണ്ഡാര വരവ് 7.25 കോടിരൂപ; 2 കിലോ 672 ഗ്രാം സ്വർണ്ണവും ലഭിച്ചു

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 19 കറൻസികളും ലഭിച്ചു
Revenue in Guruvayur Temple is Rs. 7.25 crore
Guruvayoor Templeഫയല്‍
Updated on
1 min read

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ജൂൺ മാസത്തെ ഇതുവരെയുള്ള ഭണ്ഡാര വരവ് 7.25 കോടിരൂപ. ജൂൺ 21 ന് വൈകീട്ട് എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 7,25,24602 രൂപയാണ്. 2 കിലോ 672 ഗ്രാം 600 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. 14കിലോഗ്രാം 240 ഗ്രാം വെള്ളിയും ലഭിച്ചു.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 19ഉം അഞ്ഞൂറിൻ്റെ 48 കറൻസികളും ലഭിച്ചു. എസ്.ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതലയുണ്ടായിരുന്നത്.

ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ചത്

കിഴക്കേ നട എസ് ബി ഐ ഇ ഭണ്ഡാരം വഴി 4,06304രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 23766രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 167354 രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 2663 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 125343 രൂപയും ലഭിച്ചു

Summary

The total collection of Revenue in Guruvayoor Temple for the month of June 2025 is Rs. 7.25 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com