കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. റിജിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുള്ള വക്കീൽ നോട്ടീസിനോടാണ് പ്രതികരണം. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല താനെന്ന് പറഞ്ഞ റിജിൽ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസ്ന് എതിരെ പോരാടുമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു
റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് RSS ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ
നിയമ നടപടി സ്വീകരിക്കും പോലും.
ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിൻ്റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിൻ്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ . ഗാന്ധിജിയുടെ അനുയായി ആണ്.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് RSS തന്നെയാണ്.
അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ
എൻ്റെ നാവിൻ്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ RSS ന് എതിരെ പോരാടും.
അതാണ് എൻ്റെ രാഷ്ട്രീയം.
അതാണ് എൻ്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates