

ബംഗളുരു: കര്‍ണാടകയില്‍ മാണ്ഡ്യയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ ബാസല്‍ മുഹമ്മദലി, ലിഫായിന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ബംഗളൂരു - മൈസുരു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.ജീപ്പ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു വാഹനം. ദേശീയപാതയില്‍ ലോറി പെട്ടന്ന് നിര്‍ത്തിയതോടെ തൊട്ടുപിന്നിലായി വന്ന കാര്‍ ലോറിയിലിടിക്കുകയായിരുന്നവെന്നാണ് വിവരം.
ജീപ്പിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റൊരാളുടെ പരിക്ക് ഗുരുതരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates