ബസ് തട്ടി ബൈക്കിൽ നിന്ന് തെറിച്ചു വീണു; പിൻചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

വാണിയമ്പലം സ്വദേശി സിമി വർഷ (23) ആണ് മരിച്ചത്.
road accident malappuram
Updated on
1 min read

മലപ്പുറം: എതിരെ വന്ന ബസ് ബൈക്കിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വാണിയമ്പലം സ്വദേശി സിമി വർഷ (23) തല്‍ക്ഷണം മരിച്ചു. ഭർത്താവ് വിജേഷിനെ (29) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം. വിജേഷും ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു.

പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kuttippuram bus accident
Bus accident
Vettichira Toll Plaza: With the promise of development
VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com