

കൊല്ലം: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ സി ആന്റണി – മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണു മരിച്ചത്. സംഭവത്തിൽ കാറോടിച്ച പത്തനംതിട്ട സ്വദേശി ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. കാർ കസ്റ്റഡിയിൽ എടുത്തു.
എംസി റോഡിൽ കുളക്കട വായനശാല ജംക്‌ഷനു സമീപം ബുധനാഴ്‌ച രാവിലെയായിരുന്നു അപകടം. കാരുവേലിലെ കോളജിൽ അധ്യാപിക ജോലിക്കായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അൻസു. പുത്തൂർ വഴി പോകുന്നതിനു പുത്തൂർ മുക്കിൽ ഇറങ്ങുന്നതിനു പകരം കുളക്കടയിൽ ഇറങ്ങി. ഓട്ടോറിക്ഷ ഡ്രൈവറോടു വഴി ചോദിച്ച ശേഷം അടുത്ത ബസ് പിടിക്കുന്നതിനായി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ അൻസുവിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
അപകടത്തിനിടയാക്കിയ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്കു പാഞ്ഞകയറിയതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ അൻസുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരിമാർ: അന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി. സംസ്കാരം പിന്നീട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates