റോഡ് തടസ്സപ്പെടുത്തി, സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി: പോത്തിന്റെ പരാക്രമം, ആറു പേർക്ക് പരിക്ക്

പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനേയും പോത്ത് കുത്തി
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on: 
1 min read

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോ‌ടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനേയും പോത്ത് കുത്തി.

വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ​ഗതാ​ഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു.

അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER