റോബിന്‍ ബസ് ഉടമ ഗിരീഷിന് തെരഞ്ഞെടുപ്പില്‍ തോല്‍വി, പോരാട്ടം ഫലം കണ്ടില്ല

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെറ്റോ ജോസ് ആണ് ഇവിടെ ജയിച്ചത്.
Robin Bus owner Girish loses local body election
Girish ടിവി ദൃശ്യം
Updated on
1 min read

കോട്ടയം: പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയ റോബിന്‍ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ഗിരീഷ് മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെറ്റോ ജോസ് ആണ് ഇവിടെ ജയിച്ചത്.

Robin Bus owner Girish loses local body election
ഞെട്ടിച്ച് റിജില്‍ മാക്കുറ്റി; കണ്ണൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മത്സരിക്കാനിറങ്ങിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് പറഞ്ഞിരുന്നു. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്.

Robin Bus owner Girish loses local body election
കേരള ജനത യുഡിഎഫിന് ഒപ്പം, എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളി: കെപിസിസി പ്രസിഡന്റ്

കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നിരിക്കെ തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റോബിന്‍ ബസിന് നിരവധി തവണ പിഴയിട്ടിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

Summary

Robin Bus owner Girish loses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Premalu, Girish AD, Super Sharanya
AJP Girish AD
Girish AD, Naslen, Bethlehem Kudumba Unit
Premalu 2, Girish AD
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com