

ബെംഗളൂരു: ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടക പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാൻ അനുവാദമുള്ളു. അതിർത്തികളിൽ പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു.
റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്നവർ 15 ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.
ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates