കാര്‍ വന്നത് അമിതവേഗത്തില്‍; പഴക്കവും പരിചയക്കുറവും അപകടത്തിന് കാരണമായി; റിപ്പോര്‍ട്ട് ഇന്ന് കൈമാറുമെന്ന് ആര്‍ടിഒ

വാഹനം ഓടിച്ച ആളുടെ പരിചയക്കുറവും ഒരു കാരണമാണ്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു.
RTO reaction on alappuzha car accident
ആര്‍ടിഒ- അപകടത്തില്‍പ്പെട്ട കാര്‍ ടെലിവിഷന്‍ ചിത്രം
Updated on
1 min read

ആലപ്പുഴ: കളര്‍കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. വാഹനത്തിന്റെ പഴക്കവും കനത്ത മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായതായും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

വാഹനത്തിന്റെ അമിത വേഗം അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. വാഹനം വളരെ സ്പീഡിലായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടാതെ പഴയ വണ്ടിയാണെന്നതും അപകടത്തിന് കാരണമായി. വാഹനം ഓടിച്ച ആളുടെ പരിചയക്കുറവും ഒരു കാരണമാണ്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ പതിനൊന്നുപേര്‍ കയറിയതും അപകടത്തിന്റെ ആക്കം കൂട്ടിയതായി ആര്‍ടിഒ പറഞ്ഞു.

പെര്‍മിറ്റലധികം ആളുകള്‍ ഉണ്ടായാല്‍ വാഹനം നിയന്ത്രിക്കുക എളുപ്പമല്ല. വാഹനം ഫെയ്‌സ് ടു ഫെയ്‌സ് ആണ് ഇടിച്ചിരുന്നതെങ്കില്‍ ഇത്ര പേര്‍ മരിക്കാന്‍ ഇടയാകുമായിരുന്നില്ല. എയര്‍ ബാഗ് ഉണ്ടെങ്കിലും ഇടിയുടെ ആഘാതത്തില്‍ അത് തകര്‍ന്നുപോകുമായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതും അപകടത്തിന് കാരണമായതായി ആര്‍ടിഒ പറഞ്ഞു.

ഇന്നലെ രാത്രി 9.20 ഓടെ കെഎസ്ആര്‍ടി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 5 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പിപി മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com