SIR
S I Rഫയല്‍ ചിത്രം

എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

അന്തിമ പട്ടിക ഡിസംബർ 21നും കരട് വോട്ടർ പട്ടിക 23നും പ്രസിദ്ധീകരിക്കും
Published on

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ അറിയിച്ചു. അന്തിമ പട്ടിക ഡിസംബർ 21നും കരട് വോട്ടർ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്ഐആർ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പ​രി​ഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിർദ്ദേശം നൽകിയിരുന്നു. എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോ​ഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

Summary

Election Commission extends S I R proceedings in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com