ശബരിപാത 'പുതിയ ട്രാക്കില്‍' റെയില്‍ പാതയ്ക്കായി ത്രികക്ഷി കരാര്‍; കെ റെയിലിന് ചുമതല

ഇത് സംബന്ധിച്ച് അഡീഷണല്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു
Pinarayi Vijayan interacting with Union Railway Minister Ashwini Vaishnaw in Delhi
മുഖ്യമന്ത്രിയും അശ്വനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച ഫയല്‍
Updated on
1 min read

കൊച്ചി: അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ് ചുമതല. ഫണ്ടിങിനായി കേരളത്തിന് റെയില്‍വേയും ആര്‍ബിഐയുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കാമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് അഡീഷണല്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍, ആര്‍ബിഐ, റെയില്‍വേ എന്നിവരുമായി പദ്ധതികള്‍ക്കുള്ള ഫണ്ടിങിനായി ഒരു ത്രികക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാറിന്റെ മാതൃകയില്‍ പദ്ധതിക്കായി കരാര്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ശബരിപദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം ആറിന് മുഖ്യമന്ത്രിയും മന്ത്രി വി അബ്ദുറഹിമാനം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

പദ്ധതിയുടെ പകുതി ചെലുകള്‍ സംസ്ഥാനം വഹിക്കേണ്ടിവരും. എന്തെങ്കിലും വീഴ്ച കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് ആര്‍ബിഐ വഹിക്കണമെന്നാതാണ് നിര്‍ദേശത്തില്‍ പറയുന്നത്. 3810 കോടിരൂപയാണ് പദ്ധതി ചെലവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sachin pilot
A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
Kochi Metro route to Angamaly; 15 stations, route via airport under consideration
Kochi metro
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com