ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി ഇഡിക്ക് മുന്നില്‍, ചോദ്യം ചെയ്യുന്നു

ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്
Sabarimala gold theft  ed  questioned Thantri Kandararu Rajeevaru
Sabarimala gold theft ed questioned Thantri Kandararu Rajeevaru
Updated on
1 min read

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

Sabarimala gold theft  ed  questioned Thantri Kandararu Rajeevaru
20 കോടി, ഡിവൈഎഫ്‌ഐ കണക്ക് പൊതുസമക്ഷത്തിലാണ് ഓഡിറ്റ് ചെയ്യുന്നത്, കോണ്‍ഗ്രസ് പിരിച്ച തുകയെത്ര?

നിലവില്‍ തന്ത്രിയെ ഇതുവരെ ഇഡി പ്രതി ചേര്‍ത്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള ബന്ധമായിരിക്കും ഇഡി ചോദിച്ചറിയുക. പത്തനംതിട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രിക്ക് നിക്ഷേപമുണ്ടായിരുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതേ കുറിച്ചും ഇഡി വിശദീകരണം തേടും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.

Sabarimala gold theft  ed  questioned Thantri Kandararu Rajeevaru
കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു

മാര്‍ച്ച് ആദ്യവാരം ഹാജരാകാനാണ് നിര്‍ദേശം. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എന്‍ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്തത്. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിലവില്‍ നോട്ടീസ് നല്‍കിയിട്ടില്ല. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.

Summary

Sabarimala gold theft ed questioned Thantri Kandararu Rajeevaru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com