

കേരളത്തെ പ്രശംസിച്ച ഹോട്ട് മെയില്‍ സ്ഥാപകനും വ്യവസായിയുമായ സാബിര്‍ ഭാട്ടിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡയില്‍ സജീവ ചര്‍ച്ച. കേരളം നൂറ് ശതമാനം സാക്ഷരതയുള്ള, സ്ത്രീകള്‍ ജോലിക്ക് പോകുന്ന, ഭൂരിപക്ഷവും ഹിന്ദുക്കളും വര്‍ഗീയ കലാപം തീരെയില്ലാത്ത നാടാണ്. എന്തുകൊണ്ട് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തെപ്പോലെ ആയിക്കൂടെയെന്നുമായിരുന്നു സാബിര്‍ ഭാട്ടിയയുടെ എക്സ് പോസ്റ്റ്. ഇതിനെയാണ് അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തെത്തിയത്.
ചിലര്‍ സാബിര്‍ ഭാട്ടിയ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് പറയുമ്പോള്‍ ഇന്ത്യയുടെ ടൂറിസ്റ്റ് പറുദീസയായ കേരളത്തില്‍ ഐഎസ്‌ഐഎസ് റിക്രൂട്ടുകാര്‍ എങ്ങനെയാണ് വളക്കൂറുള്ള മണ്ണ് കണ്ടെത്തിയത് എന്ന് ചോദിക്കുന്നവരുമുണ്ട്.
കേരളത്തെ ഇകഴ്ത്തികൊണ്ടുമുള്ള മറുപടികളാണ് ബഹുഭൂരിപക്ഷവും. കേരളത്തില്‍ 100 ശതമാനം സാക്ഷരതയില്ലെന്നും സബീര്‍ പാകിസ്താനിയാണെന്നും. കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുകയാണെന്നും, സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടുതലാണെന്നും, സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്നും... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വിമര്‍ശന പോസ്റ്റുകള്‍ക്ക് സബീര്‍ മറുപടിയും നല്‍കുന്നുണ്ട് .കേരളം തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന കമന്റിന് ആകെ രണ്ട് പേര്‍ മാത്രമേ പോയതിനാണോ ഇങ്ങനെ വിശേഷിപ്പിക്കുന്നത് എന്ന് സബീര്‍ ചോദിക്കുന്നുണ്ട്. കേരളത്തില്‍ ജീവിച്ചുനോക്കിയാല്‍ അവിടുത്തെ അവസ്ഥയറിയാം എന്നതിന് തീര്‍ച്ചയായും പോകും എന്നായിരുന്നു മറുപടി. കേരളം മികച്ച സംസ്ഥാനമായി മാറിയത് വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണെന്നാണ് ചിലരുടെ വാദം. എന്തായാലും വലിയ ഒരു ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് സബീറിന്റെ എക്‌സ് പോസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates