സച്ചിദാനന്ദം കാവ്യോത്സവം ഇരിങ്ങാലക്കുടയില്‍; നൂറിലേറെ എഴുത്തുകാര്‍ പങ്കെടുക്കും

sachidanandam kavyolsavam
സച്ചിദാനന്ദം കാവ്യോത്സവം ഇരിങ്ങാലക്കുടയില്‍
Updated on
1 min read

തൃശൂര്‍: കവി കെ സച്ചിദാനന്ദന് സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്നു നല്കുന്ന സ്‌നേഹാദരമായി 'സച്ചിദാനന്ദം കാവ്യോത്സവം' സെപ്തംബര്‍ 7, 8 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കും. ഇരിങ്ങാലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളജും കാവ്യശിഖ ഉള്‍പ്പെടെയുള്ള മുപ്പതോളം സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം വഹിക്കുന്നത്.

എട്ടന് മന്ത്രി ഡോ.ആര്‍. ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കാവ്യമഹോത്സവം എം.മുകുന്ദന്‍, സാറാ ജോസഫ്, പ്രൊഫ.കെ.വി.രാമകൃഷ്ണന്‍,സുനില്‍ പി ഇളയിടം, അശോകന്‍ ചരുവില്‍,ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.ഫാ.ജോയ് പീനിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണവും ഫാ.ജോളി ആന്‍ഡ്രൂസ്, ഫാ.ടെ ജി കെ.തോമസ്, പ്രൊ.കെ.ജെ.ജോസഫ് എന്നിവര്‍ ഗുരു വന്ദനം നടത്തുകയും ചെയ്യും. സച്ചിദാനന്ദന്റെ പുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സി.പി.അബൂബക്കര്‍, മുരളി ചീരോത്ത്, കരിവെള്ളൂര്‍ മുരളി,ഷീജ വക്കം, വി എസ്.ബിന്ദു, വിജയരാജമല്ലിക, വി.ഡി.പ്രേം പ്രസാദ്, എം എന്‍ വിനയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏഴാം തിയ്യതി ഒരു മണിക്ക് നടക്കുന്ന 'കവിതയുടെ കലാശങ്ങള്‍' എന്‍.എസ്.മാധവന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തും.

sachidanandam kavyolsavam
അത്തച്ചമയ ഘോഷയാത്ര നാളെ; തൃപ്പൂണിത്തുറയില്‍ ഗതാഗത ക്രമീകരണം ഇങ്ങനെ

എട്ടാം തിയ്യതിയിലെ കാവ്യമഹോത്സവത്തില്‍ പ്രിയനന്ദനന്‍, വിജു നായരങ്ങാടി, ഇ പി രാജഗോപാലന്‍, എന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസാരിക കാവ്യമഴയില്‍ റഫീഖ് അഹമ്മദ്, കെ ആര്‍ ടോണി, വി ജി തമ്പി, അന്‍വര്‍ അലി, എസ് ജോസഫ്, എന്‍.പി. ചന്ദ്രശേഖരന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശ്രീകുമാര്‍ കരിയാട്, ബിലു പത്മിനി നാരായണന്‍, എം ആര്‍ വിഷ്ണുപ്രസാദ്, സുകുമാരന്‍ ചാലിഗദ്ദ, ഇ സന്ധ്യ, അസീം താന്നിമൂട്, നിഷ നാരായണന്‍, ജിതേഷ് വേങ്ങൂര്‍, ബിജു റോക്കി, ആദി തുടങ്ങിയവര്‍ സംസാരിക്കും

എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് സച്ചിദാനന്ദനും എം സ്വരാജും തമ്മിലുള്ള കാവ്യ സംവാദം നടക്കും

ആറാം തിയ്യതി മുതല്‍ പുസ്തകോത്സവം നടക്കും. മുപ്പതോളം പ്രസാധകര്‍ പങ്കെടുക്കും. പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. ബിജു ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. ക്യാമ്പസ് കവികളും മുതിര്‍ന്ന കവികളും പങ്കെടുക്കുന്ന കാവ്യമേളത്തില്‍ ഇരുപതോളം കവികള്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഴാം തിയ്യതി നടക്കുന്ന കവിതയിലെ കലാശങ്ങള്‍ എന്ന സെമിനാറില്‍ സച്ചിദാനന്ദന്‍ കവിതകളെ ആസ്പദമാക്കി ഡോ.അജയ് നാരായണന്‍, ശ്രീനന്ദിനി സജീവ്, ദര്‍ശന, ജിബില്‍ പെരേര, ജയറാം വാഴൂര്‍, ഡോ.പി.സജീവ് കുമാര്‍, റീബ പോള്‍, റെജില ഷെറിന്‍, ചാക്കോ ഡി അന്തിക്കാട്, ജെയ്‌ന ചക്കാമംത്തില്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മൂന്ന് ദിവസങ്ങളില്‍ ഇരുപതിലേറെ സെഷനുകളിലായി നൂറില്‍പ്പരം എഴുത്തുകാര്‍ പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com