

തിരുവനന്തപുരം: കവി കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് ആകും. സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. ഉത്തരവ് ഉടന്‍
പുറത്തിറങ്ങും. പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ വൈസ് പ്രസിഡന്റാകും.
നേരത്തെ തന്നെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമിയുട തലപ്പത്ത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹിയിലെ താമസം മതിയാക്കി അടുത്തിടെ സച്ചിദാനന്ദന്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
കെ. സച്ചിദാനന്ദന്‍ എന്ന സച്ചിദാനന്ദന്‍ 1946ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റിലാണ് ജനിച്ചത്. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച അദ്ദേഹം െ്രെകസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്‌നോ'വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചു. സച്ചിദാനന്ദന്റെ കവിതകള്‍ 19652015, തഥാഗതം, നില്ക്കുന്ന മനുഷ്യന്‍, സമുദ്രങ്ങളെക്കുറിച്ചു മാത്രമല്ല, പക്ഷികള്‍ എന്റെ പിറകേ വരുന്നു, ദുഃഖം എന്ന വീട് എന്നിവ പ്രധാന കാവ്യഗ്രന്ഥങ്ങളാണ്. പടിഞ്ഞാറന്‍ കവിതകള്‍, മൂന്നാംലോക കവിത, ഇന്ത്യന്‍ കവിത, പലലോക കവിത, ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍ (സ്വീഡിഷ് കവിത), കെട്ടിയിട്ട കോലാട് (കമലാദാസ്) എന്നീ സമാഹാരങ്ങളില്‍ സച്ചിദാനന്ദന്റെ മുഴുവന്‍ കാവ്യപരിഭാഷകളും അടങ്ങിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates