സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കണം: വി ഡി സതീശൻ 

ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ  മ​ന്ത്രി സ്ഥാ​നം രാജിവെച്ച സ​ജി ചെ​റി​യാ​ൻറെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​ൻ
വി ഡി സതീശന്‍
വി ഡി സതീശന്‍
Updated on
1 min read

തി​രു​വ​ന​ന്ത​പു​രം: ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ  മ​ന്ത്രി സ്ഥാ​നം രാജിവെച്ച സ​ജി ചെ​റി​യാ​ൻറെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​ൻ. സ​ജി ചെ​റി​യാ​ൻറെ രാ​ജി സ്വാ​ഗ​താ​ർ​ഹ​മാ​ണ്.  എന്നാൽ എംഎൽഎ സ്ഥാനം കൂടി അദ്ദേഹം രാജിവെയ്ക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വി​വാ​ദ പ്ര​സം​ഗ​ത്തെ ത​ള്ളി​പ്പ​റ​യാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​ദ്ദേ​ഹം ചെ​യ്ത​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. പ്ര​സം​ഗ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് നി​യ​മ​വ​ഴി തേ​ടു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. 

സ്വ​ത​ന്ത്ര​മാ​യി രാ​ജി തീ​രു​മാ​നം എ​ടു​ത്തു​വെ​ന്നാ​ണ് സ​ജി ചെ​റി​യാ​ൻ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടേ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ താ​ൽ​പ​ര്യ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​ഞ്ഞ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com