'എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാര്‍'; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

KanthKanthapuram AP Aboobacker Musliyar
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍file
Updated on
1 min read

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. തെരഞ്ഞെടുപ്പില്‍ സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും നിര്‍ദേശിക്കുന്ന വിഡിയോ പുറത്തുവന്നു. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണിത്. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് വിഡിയോയില്‍ പറയുന്നത്.

KanthKanthapuram AP Aboobacker Musliyar
എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്; ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന ആഹ്വാനം. മുജാഹിദ് വിഭാഗത്തെ ലീഗ് വഴിവിട്ട് സഹായിക്കുന്നു എന്ന് ആരോപിച്ചാണ് എപി വിഭാഗം സമസ്തയുമായും ലീഗുമായും അകലുന്നത്. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും വച്ചു പുലര്‍ത്തില്ലെന്ന് കാണിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചത്.

Summary

samastha ap declares support for ldf in kerala assembly election 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com