

കോഴിക്കോട് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയുന്ന ജമാഅത്തെ ഇസ്ലാമിയെ (Jamaat-e-Islami ) കടന്നാക്രമിച്ച് സമസ്ത കാന്തപുരം വിഭാഗം. കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ വ്യക്തമാകുന്നത് ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ എന്ത് കൊണ്ട് സംഘടന പിരിച്ചു വിട്ടുകൂട എന്നതിനെ കുറിച്ച് ജമാഅത്തെ ഇസ്ലാമി ഗൗരവകമായി ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു എന്നിങ്ങനെയാണ് സമസ്ത ഉയര്‍ത്തുന്ന വാദങ്ങള്‍. സമസ്ത എപി വിഭാഗത്തിന്റെ യുവജന സംഘടനയായ എസ്എസ്എഫിന്റെ മുഖമാസികയായ രിസാലയിലാണ് ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
ദൈവത്തിന്റെ ലോകത്ത് ദൈവത്തിന്റെ ഭരണം മാത്രം എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ വാദം. അതായിരുന്നു അവരെ മറ്റുള്ള മുസ്ലീം സംഘടനകളില്‍ നിന്നും വേറിട്ട് നിര്‍ത്തിയതും. ഈ വാദത്തോട് ചേരാത്ത ഇന്ത്യന്‍ മുസ്ലീം വിഭാങ്ങളെ മതഭ്രഷ്ട് ലഭിച്ചവരാണ് എന്നുമാണ് സംഘടന വിലയിരുത്തിയിരുന്നത്. എന്നാല്‍, സംഘടനയുടെ സ്ഥാപകനായ മൗലാന മൗദീദിയുടെ മുഴുവന്‍ വാദങ്ങളും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് സമകാലിക ജമാഅത്തെ നേതാക്കള്‍ പറയുന്നത്.
ഇത്തരത്തില്‍ പ്രഖ്യാപിത ആശയങ്ങളില്‍ നിന്നും പിന്നോട്ട് പോകുമ്പോള്‍ സംഘടനയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോളത്തെ നിലപാടുകള്‍ ആശയപരമായും സംഘടനാപരമായും ജമാഅത്തെ ഇസ്ലാമിയുടെ അസ്തിത്വം ഇല്ലാതാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം അവസാനിപ്പിച്ച് പൊതു മുസ്ലീം ധാരയില്‍ ലയിക്കാന്‍ തയ്യാറാകണം എന്നും രിസാലയുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് ചര്‍ച്ചകള്‍ സജീവമായത്. യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒരക്രമവും നടത്തിയിട്ടില്ലാത്ത ഫെയര്‍ പാര്‍ട്ടിയെ തള്ളിപ്പറയേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ കൈക്കൊണ്ട നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates