ബഹുഭാര്യത്വം എതിര്‍ക്കും, പക്ഷേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടാകും; രാഷ്ട്രീയക്കാര്‍ക്കെതിരെ അധിക്ഷേപവുമായി സമസ്ത നേതാവ്

കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് നദ്വിയുടെ പരാമര്‍ശം
Dr. Bahauddin Nadwi
Dr. Bahauddin Nadwi
Updated on
1 min read

കോഴിക്കോട്: ബഹുഭാര്യത്വ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി. ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്നവര്‍ക്ക് വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും എന്നാണ് ബഹാഉദ്ദീന്‍ നദ്വിയുടെ പരാമര്‍ശം. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് നദ്വിയുടെ പരാമര്‍ശം.

Dr. Bahauddin Nadwi
'ഓണാഘോഷ ലഹരി'; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

വൈഫ് ഇന്‍ ചാര്‍ജ് എന്ന വാക്ക് ഉപയോഗിച്ചാണ് ബഹുഭാര്യത്വത്തെ കുറിച്ചുള്ള പരാമര്‍ശത്തിനിടെ സമസ്ത നേതാവിന്റെ അധിക്ഷേപം. നമ്മുടെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എല്ലാം ഒരു ഭാര്യയാണ് ഉണ്ടാവുക. ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. അങ്ങനെ പേരു പറയില്ലെന്നുമാത്രം. അല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകളുണ്ടാവും എന്നും അദ്ദേഹം ചോദിക്കുന്നു.

Dr. Bahauddin Nadwi
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും എംഡിഎംഎ കടത്ത്, കണ്ണൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍

സ്ത്രീയുടെ വിവാഹ പ്രായത്തെ പരാമര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ മാതാവിനെ ആയിരുന്നു നദ്വി പരാമര്‍ശിച്ചത്. 'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴായിരുന്നു ഇഎംഎസിന്റെ അമ്മയുടെ വിവാഹം. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ് എന്നും ഡോ. ബഹാഉദ്ദീന്‍ നദ്വി പറയുന്നു.

Summary

Samastha EK faction leader Dr. Bahauddin Nadwi made abusive remarks against political leaders on the issue of polygamy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com