

കൊച്ചി: കലാകാരനും അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സനല്‍ പോറ്റി അനുസ്മരണം ഈ മാസം ആറിന്. ചങ്ങമ്പുഴ പാർക്ക് സാംസ്കാരിക കേന്ദ്രത്തിൽ വച്ചാണ് അനുസ്മരണം. സ്വരലയ, ഭാരത് തരംഗ്, എസ്‍സിഎംഎസ്, പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍, ഐ എസ് ഇ എന്നിവര്‍ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഓര്‍മ്മകള്‍ പങ്കു വയ്ക്കാനായി ജനുവരി 6 ചൊവ്വാഴ്ച 6.30 മുതല്‍ 8.30 വരെ റെസൊനന്‍സ് ഓഫ് എ സെലിബ്രേറ്റഡ് വോയ്സ് എന്ന പേരിലാണ് അനുസ്മരണം. അനുസ്മരണ സദസ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സനല്‍ പോറ്റിയ്ക്കുള്ള സമർപ്പണമായി തയ്യാറാക്കിയ ട്രിബ്യൂട്ട് വിഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
കൊച്ചി മേയര്‍ മിനി മോള്‍ വികെ, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ചലച്ചിത്ര സംവിധായകരായ ശ്രീകാന്ത് മുരളി, ജിസ് ജോയ്, രമേഷ് പിഷാരടി, താരങ്ങളായ മാലാ പാര്‍വതി, സംഗീത സംവിധായകന്‍ രാമവര്‍മ്മ തമ്പുരാന്‍, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ്, സെക്രട്ടറി ടിജി രവികുമാര്‍, സ്വരലയ സെക്രട്ടറി മനു രാജഗോപാല്‍, കാര്‍ട്ടൂണിസ്റ്റും മാതൃഭൂമി ബ്യൂറോ ചീഫുമായ ഉണ്ണികൃഷ്ണന്‍ കെ, ബുള്‍ ബുള്‍ തരംഗ് വാദകന്‍ ഉല്ലാസ് പൊന്നാടി, അനുസ്മരണ ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍ സനു സത്യന്‍, വിനു വി നായര്‍, ടി പി വിവേക് അടക്കമുള്ള സുഹൃത്തുക്കള്‍, സനല്‍ പോറ്റിയുടെ കുടുംബാംഗങ്ങൾ, കലാസ്വാദകര്‍ പരിപാടിയില്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates