

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്വാരല് ഡിസംബര് അവസാനം അല്ലെങ്കില് ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്കുമാര്. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്, ഏക്കല് കൂമ്പാരങ്ങള് മാറ്റുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില് ഒന്ന് നദികളില് മണല് അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില് യോഗം ചേര്ന്നിരുന്നു. നിലവില് മണല്വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് തുടരുകയാണ്. മണല്വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല് ഡിസംബര് അവസാനത്തോടെ അല്ലെങ്കില് ജനുവരി ആദ്യത്തോടെ കേരളത്തിലെ നദികളില് മണല്വാരല് ആരംഭിക്കുമെന്ന് എപി അനില്കുമാര് പറഞ്ഞു.
സംസ്ഥാനത്ത് മണല്വാരലുമായി ബന്ധപ്പെട്ട് 155 കടവുകള് അംഗീകാരത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കടവുകള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണല് വന്ന് നിറഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാവുന്നത് ഒഴിവാക്കാന് ആവശ്യമായ നടപടികള് സര്ക്കാര് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates