കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

ഈ അധ്യയന വര്‍ഷത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. അപേക്ഷകള്‍ 31 വരെ സ്വീകരിക്കും.

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് സി എച്ച് മുഹമ്മദ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപന്റ് അനുവദിക്കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നത്. ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

2021-22 അധ്യയന വര്‍ഷത്തേക്കുള്ള ആനുകൂല്യം ലഭിക്കുന്നതിന് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.www.minoritywelfare.kerala.gov.in വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471 2300524.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com