എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞു കയറി; ഒരാൾക്ക് ദാരുണാന്ത്യം

അപകടത്തിൽ 5 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
school bus accident malappuram
school bus accident
Updated on
1 min read

മലപ്പുറം: തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി. എടപ്പാളിനു സമീപമാണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്കൂളിനു സമീപം താമസിക്കുന്ന വിജയൻ (58) ആണ് മരിച്ചത്. ബസിടിച്ചാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. എടപ്പാളിലെ ദാറുൽ ഹിദായ സ്കൂളിലെ കുട്ടികളുമായി പോയ ബസാണ് കണ്ടനകത്തു വച്ച് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്.

school bus accident malappuram
'ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണം പൂര്‍ത്തിയാകട്ടെ ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം'

മരിച്ച വിജയനേയും വിദ്യാപീഠം സ്കൂൾ വിദ്യാർഥിയേയും ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക് പാഞ്ഞു കയറിയത്. ചായക്കടയിൽ ഇരിക്കുകയായിരുന്ന പ്രദേശവാസിയായ കുട്ടൻ, തൊട്ടടുത്ത കടക്കാരനായ മോഹനൻ, വിദ്യാപീഠം സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് പരിക്കേറ്റത്.

ചായക്കടയിലിരുന്ന കുട്ടൻ ബസിനടിയിൽ കുടുങ്ങി. ഒന്നര മണിക്കൂറോളം നടത്തിയ കഠിന ശ്രമത്തിലൂടെ നാട്ടുകാരും പൊലീസും അ​ഗ്നിശമന സേനയും ചേർന്നാണ് കുട്ടനെ പുറത്തെടുത്തത്. പരിക്ക് ​ഗുരുതരമാണ്.

school bus accident malappuram
'മകന് ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് അറിയുമോന്ന് സംശയം, ഇഡി സമന്‍സ് ലഭിച്ചിട്ടില്ല'
Summary

school bus accident: A school bus lost control and crashed into a tea shop on the Thrissur-Kuttipuram state highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com