'സഞ്ചരിക്കുന്ന ബാര്‍', മൗഗ്ലി വിനീഷ് പിടിയില്‍, പിടിച്ചെടുത്തത് 5 ലിറ്റര്‍ വിദേശ മദ്യം

മദ്യക്കുപ്പി കൊടുത്ത് പണം കൈപ്പറ്റുന്നതിനിടെയാണ് വിനീഷിനെ എക്‌സൈസ് പിടികൂടിയത്.
Mowgli Vinish
വിനീഷ്
Updated on
1 min read

തൃശൂര്‍: സ്‌കൂട്ടറില്‍ മദ്യം എത്തിച്ച് വില്‍പ്പന നടത്തിയ മൗഗ്ലി വിനീഷ് എന്നു വിളിക്കുന്ന വിനീഷ് അറസ്റ്റില്‍. അഞ്ച് ലിറ്റര്‍ വിദേശ മദ്യം ആക്ടീവ സ്‌കൂട്ടറിലെത്തിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. മദ്യക്കുപ്പി കൊടുത്ത് പണം കൈപ്പറ്റുന്നതിനിടെയാണ് വിനീഷിനെ എക്‌സൈസ് പിടികൂടിയത്.

തൃശൂര്‍ താലൂക്ക് മാടക്കത്തറ സ്വദേശിയാണ് പിടിയിലായ വിനീഷ്. എല്ലായിടത്തും ഓടി നടന്ന് മദ്യം വില്‍ക്കുന്നതുകൊണ്ടാണ് മൗഗ്ലി വിനീഷ് എന്ന പേരു വീണത്. മദ്യം വില്‍ക്കുന്നതിനായി സ്‌കൂട്ടറില്‍ പോയ വിനീഷിനെ ഏറെ ദൂരം രഹസ്യമായി പിന്തുടര്‍ന്നാണ് പിടി കൂടിയത്.

പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലാകുന്ന സമയത്ത് ഇയാളുടെ കൈവശം 3000 രൂപ ഉണ്ടായിരുന്നു. ഈ തുക ഇത്തരത്തില്‍ മദ്യം വിറ്റവകയില്‍ കിട്ടിയതാണെന്നും വിനീഷ് സമ്മതിച്ചു. കോലഴി എക്‌സസൈസ് റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വി, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കെ എം എന്നിവരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com