വയനാട്ടിലെ ദുരന്തഭൂമിയിലേയ്ക്ക് ; രക്ഷാപ്രവര്‍ത്തനത്തിന് സ്‌കൂബാ ഡൈവിങ് സംഘവും

ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് വയനാട്ടിലെത്തുക
Scuba diving team for rescue operation to disaster area in Wayanad
തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സ്കൂബാ സംഘംഫെയ്സ്ബുക്ക്
Updated on: 
1 min read

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് സ്‌കൂബാ ഡൈവിങ് സംഘവും. തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് സ്‌കൂബാ ഡൈവിങ് സംഘം യാത്ര തിരിച്ചു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് വയനാട്ടിലെത്തുക. സൈന്യവും എന്‍ഡിആര്‍എഫ് സംഘവും പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇവരെ വടം കെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം.

Scuba diving team for rescue operation to disaster area in Wayanad
വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്(ഡിഎസ്സി) സെന്റരില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയെയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരണ സംഖ്യ 93 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ചൂരല്‍മല, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mons Joseph,
Yet another attempt to relaunch Rahul Gandhi: BJP takes swipe at INDIA bloc march to EC
Sabith
basheer saidullah
X

FOLLOW US

ON GOOGLE DISCOVER