'ആര്‍ക്കും വിലയ്‌ക്കെടുക്കാനാവില്ല; അന്‍വര്‍ എസ് ഡിപിഐയെ പിന്തുണയ്ക്കണം; സ്ഥാനാര്‍ഥിയെ തള്ളിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു'

അവസാനത്തെ അടവുനയം എന്ന നിലയില്‍ ചിലര്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളും.
pv anvar-sdpi
nilambur election 2025
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (nilambur election 2025) എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായതോടെ പലരും അങ്കലാപ്പിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയില്‍ ചിലര്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളും. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു, നാമനിര്‍ദ്ദേശ പത്രിക തള്ളി തുടങ്ങിയ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ അങ്കലാപ്പ് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ടെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി.

അന്‍വര്‍ എസ്ഡിപിഐയെ പിന്തുണയക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. ഒരു സമ്മര്‍ദത്തിനും എസ്ഡിപിഐ വഴങ്ങില്ല. വിജയിക്കാനാവശ്യമായ രീതിയില്‍ പാര്‍ട്ടി മുന്നോട്ടുപോകും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വിലയ്ക്ക് എടുക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല. തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനകത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ. ബിജെപിയുമായി ഏതെങ്കിലും ഡീല്‍ ഉണ്ടാക്കിയാല്‍ ഇഡി കേസില്‍ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. കരുവന്നൂര്‍ കേസില്‍ ബിജെപി ഡീലിന്റെ ഭാഗമായാണ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നല്‍കിയ ഒരുനാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. സ്വതന്ത്രനായാണ് അന്‍വര്‍ മത്സരിക്കുക.ശുചിമുറിയുടെ ജനല്‍ തകര്‍ത്തു, കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com