20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

തുടര്‍ച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എന്‍എഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സര്‍ക്കാരിന് ടെന്ററിലേക്ക് കടക്കാന്‍ സാധിച്ചുവെന്ന് പി രാജീവ്
p rajeev
പി രാജീവ്
Updated on
1 min read

കൊച്ചി: കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂര്‍ണ്ണമായും മാറ്റിക്കൊണ്ട് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിനുള്ള ടെന്റര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് മന്ത്രി പി രാജീവ്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എന്‍എഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സര്‍ക്കാരിന് ടെന്ററിലേക്ക് കടക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

p rajeev
അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ടെന്റര്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മ്മാണത്തിനുള്ള വഴി ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.

p rajeev
അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം അറിയാം; രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി; മോദി ഉദ്ഘാടനം ചെയ്യും

മന്ത്രിയുടെ കുറിപ്പ്‌

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട് സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടികളിലേക്ക് സർക്കാർ കടന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. HMT ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും NAD ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തത്.

Summary

Seaport-Airport Road set to become a reality as 20-year-old roadblocks are cleared

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com