

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ മലപ്പുറത്ത് സിപിഎം-സിപിഐ സംഘർഷം. പൊന്നാനിയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. വെളിയംകോട് കോതമുക്കിൽ എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് വെട്ടേറ്റത്.
സീറ്റ് തർക്കം നിലനിൽക്കുന്ന വെളിയംകോട് പഞ്ചായത്തിൽ ഫ്ലക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, പഞ്ചായത്തിൽ സീറ്റ് വിഭജന ചർച്ച അലസിപ്പിരിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates