കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി; റൂട്ടിൽ തീരുമാനം ഉടൻ

മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂർ, ഗോവ (മഡ്​ഗാവ്)– എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

പാലക്കാട്: കേരളത്തിനു അനുവദിച്ച വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്നു പുറപ്പെട്ടു. പാലക്കാട് ഡിവിഷനിൽ നിന്നു ചെന്നൈ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിയ എൻജിനീയർമാർക്ക് ട്രെയിൻ കൈമാറി. ട്രെയിൻ ഇന്നു മം​ഗളൂരുവിലെത്തും. ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവിൽ എത്തിക്കുന്നത്. 

ഈ മാസം ആദ്യ വാരത്തിൽ റൂട്ട് തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂർ, ഗോവ (മഡ്​ഗാവ്)– എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനിൽ തിരുനെൽവേലി – ചെന്നൈ എഗ്‌മൂർ റൂട്ടും പരിഗണനയിലുണ്ട്.

യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാൾ മുന്നിലാണ് കേരളത്തിനു നേരത്തേ അനുവദിച്ച വന്ദേഭാരത് ട്രെയിൻ. 100 സീറ്റിന് 183 യാത്രക്കാർ എന്ന തോതിലാണ് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്നു തിരികെയുള്ള സർവീസിൽ 100 സീറ്റിന് 173 യാത്രക്കാർ എന്നതാണു തോത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com