'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം'

Senior Congress leader Mullappally Ramachandran cautions MLA PV Anwar
മുല്ലപ്പള്ളി രാമചന്ദ്രന്‍/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. പിവി അന്‍വര്‍ എംഎല്‍എ സംയമനം പാലിക്കണമെന്നും മുന്നണിയിലെത്തുന്ന പി വി അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.

യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Senior Congress leader Mullappally Ramachandran cautions MLA PV Anwar
ശബരിമലയില്‍ ഭക്തപ്രവാഹം, ശരംകുത്തി വരെ ക്യൂ, അരവണയില്‍ വീണ്ടും നിയന്ത്രണം; ഒരാള്‍ക്ക് 10 ടിന്‍ മാത്രം, ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

പിവി അന്‍വറിനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അന്‍വറിന്റെ പിതാവിനെ തനിക്ക് അറിയാമെന്നും, തുടക്കത്തില്‍ അന്‍വര്‍ മലപ്പുറം ജില്ലയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന ആളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

Senior Congress leader Mullappally Ramachandran cautions MLA PV Anwar
'ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണം', സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
Summary

Senior Congress leader Mullappally Ramachandran cautions MLA PV Anwar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com