മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു നടപടിക്രമം ഉണ്ട്. അതിനനുസരിച്ച് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും ചെയ്തതുപോലെ ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് വിഡി സതീശന്‍
VD Satheesan
VD Satheesan
Updated on
1 min read

കൊച്ചി: മുഖ്യമന്ത്രിയെ ചൊല്ലി ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയാരെന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ട്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു നടപടിക്രമം ഉണ്ട്. അതിനനുസരിച്ച് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും ചെയ്തതുപോലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

VD Satheesan
പ്രതിപക്ഷ നേതാവും യുഡിഎഫും 'അവള്‍ക്കൊപ്പമല്ല'; യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

തനിക്കെതിരെ മുന്‍പും പറവൂരില്‍ അപരനെ നിര്‍ത്തിയിട്ടുണ്ട്. അപ്പോഴെക്കെ താന്‍ ജയിച്ചുവന്നിട്ടുണ്ട്. അത് കാര്യമായി എടുക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. അപരനെ നിര്‍ത്തിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നാണ്. തന്റെ ആസ്തി വിവരം മറച്ചുവച്ചുവെന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്. റിട്ടേണിങ് ഓഫീസര്‍ക്ക് മറുപടി നല്‍കിയപ്പോള്‍ അപ്പോള്‍ തന്നെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത നാലുകാര്യങ്ങളാണ് തനിക്കെതിരെ ഇരുകൂട്ടരും പരാതിയായി നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.

VD Satheesan
'അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അടിക്കെടാ?'; തോട്ടട പോളിയില്‍ വോട്ട് തേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കൂക്കിവിളിച്ച് എസ്എഫ്‌ഐ

ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുപോലുമില്ല. അവര്‍ സിപിഎമ്മിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സിപിഎം തകര്‍ച്ചയിലേക്ക് പോകുകയാണ്. ഇത്രയേറെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട കാലം വേറെ ഉണ്ടായിട്ടില്ല

അതേസമയം, ഇപ്പോള്‍ മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയുടെ സമയമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ള ലക്ഷ്യം അധികാരത്തിലെത്തുക എന്നതുമാത്രമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Summary

Senior leaders have clear understanding on CM candidate; no disputes, says VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com