ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

Setback for Ganesh Kumar
മന്ത്രി​ ഗണേഷ് കുമാർ ഫെയ്സ്ബുക്ക് ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഗണേഷ് അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. യൂണിയനിലെ 10 അംഗങ്ങള്‍ രാജി വെച്ചു. പ്രസിഡന്റായ ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

Setback for Ganesh Kumar
ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പദ്മ കഫേ നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് ഗണേഷിനെതിരെ പരാതിയും നല്‍കിയിരുന്നു. ഗണേഷിന്റെ ഏകാധിപത്യ നടപടികളില്‍ ഒരു വിഭാഗം എന്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിലെ 10 പേരാണ് രാജിവെച്ചത്.

അതേസമയം താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയന്‍ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

Summary

Setback for Ganesh Kumar; Pathanapuram NSS Taluk Union dissolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kb ganesh kumar
K B Ganesh Kumar
Former minister K B Ganesh Kumar has  criticised NSS general secretary G Sukumaran Nair
K B Ganesh Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com