'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു
V M Vinu, Kerala High court
V M Vinu, Kerala High courtഫയൽ
Updated on
1 min read

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ  വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

V M Vinu, Kerala High court
'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

V M Vinu, Kerala High court
'യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442'; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സെലബ്രിറ്റി ആയതിനാല്‍ താന്‍ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിനു കോടതിയില്‍ അഭിപ്രായപ്പെട്ടത്. ഇതിനാണ് നിങ്ങളുടെ കഴിവുകേടിന് മറ്റുള്ളവരെ പഴിചാരരുതെന്ന് കോടതി പറഞ്ഞത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടാണ് ആ കേസില്‍ കോടതി ഇടപെട്ടത്. മുട്ടട കേസുമായി ഈ കേസിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു. കരടു വോട്ടര്‍ പട്ടികയില്‍ പോലും പേരില്ലാത്തതിനാല്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വി എം വിനുവിനെ കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ വിനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

Summary

VM Vinu faces setback in petition filed questioning his name not being on the voter list. High Court rejected Vinu's petition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com