പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോയി; വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

ഈ മാസം നാലിനാണ് സംഭവം
arrest
teacher arrestedപ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: ഒൻപതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് (50) അറസ്റ്റിലായത്. വിദ്യാർഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്നു പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഈ മാസം നാലിനാണ് അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സമ്മാനം വീട്ടിലായതിനാൽ കൂടെ വരണമെന്ന് വിദ്യാർഥിയോട് ഇയാൾ പറഞ്ഞു. ബൈക്കിൽ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയിൽ വച്ച് ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. പീഡനശ്രമം കുട്ടി ചെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കുട്ടി ഒരു ബന്ധുവിനോട് വിവരം പറഞ്ഞു.

arrest
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

വീട്ടുകാരാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നല്ലളം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അധ്യാപകൻ റിമാൻ‍ഡിൽ.

arrest
ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു
Summary

teacher arrested under POCSO sections for trying to molest ninth grader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com