കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍
Sexual assault case
ബിജു
Edited By:
Updated on
1 min read

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. കാക്കൂര്‍ ചാലങ്ങോട്ട് മനയില്‍ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മാനാഞ്ചിറയ്ക്കു സമീപത്തുവച്ചായിരുന്നു ലൈംഗികാതിക്രമം ഉണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

യാത്രയ്ക്കിടെ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി ബസില്‍ ബഹളം വച്ചു. പിന്നാലെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വാഹനം നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sexual assault case
മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
Sexual assault case
ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തി; പ്രതികൾ പിടിയിൽ
Summary

Sexual assault on a woman in a KSRTC bus; 53-year-old man arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com