

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ് മാളില്‍ പൊലീസുകാരന് എസ്എഫ്‌ഐക്കാരുടെ മര്‍ദനം. കുടുംബത്തോടൊപ്പം മാളിലെത്തിയ തിരുവന്തപുരം എആര്‍ ക്യാംപിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് പൊലീസുകാരനെ കയ്യേറ്റം ചെയ്തത്. ഈഞ്ചക്കലിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ചാണ് സംഭവം.
യുവാക്കളുടെ സംഘവുമായി പൊലീസുകാരൻ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ മിഥുന്‍ റോയിയുടെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. യുവാക്കളുടെ പരാതിയില്‍ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. . എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
പുതുവത്സര രാവില്‍ എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മാളിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലിയായിരുന്നു അന്നത്തെ സംഘര്‍ഷം. ഇതിനുളള പ്രതികാരമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates