തുടര്‍ച്ചയായി 26ാം തവണ, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ

തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്.
SFI Kannur
SFI Kannur
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കെഎസ്‌യു -എംഎസ്എഫ് സഖ്യത്തെയാണ് 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ തോല്‍പ്പിച്ചത്. ചെയര്‍മാനായി പാലയാട് ക്യാംപസിലെ നന്ദജ് ബാബുവും വൈസ് ചെയര്‍മാനായി എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളജിലെ എം. ദില്‍ജിത്തും തെരഞ്ഞെടുക്കപ്പെട്ടു. മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അല്‍ന വിനോദാണ് ലേഡീ വൈസ് ചെയര്‍പേഴ്‌സണ്‍ . ജനറല്‍ സെക്രട്ടറിയായി തളിപ്പറമ്പ് കിലയിലെ കവിത കൃഷ്ണനും ജോ. സെക്രട്ടറിയായി ബ്രണ്ണന്‍ കോളജിലെ കെ ആദിഷയും തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവായി പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിലെ പി കെ ശ്രീരാഗ് വിജയിച്ചു. വയനാട് ജില്ലാ എക്‌സിക്യുട്ടീവായി എംഎസ്എഫിലെ മുഹമ്മദ് നിഹാല്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു. കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവായി എംഎസ്എഫിലെ ടി പി ഫി ദ രണ്ടു വോട്ടിന് ജയിച്ചു.

SFI Kannur
മെഡിസെപ് പരിരക്ഷ 5 ലക്ഷമാക്കി; സ്‌കീമില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും

വലിയ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രകിയ നടക്കുന്ന സമയത്ത് എംഎസ്എഫ്-കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുഎണ്ടായി. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ വിദ്യാര്‍ഥിനി ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ച് കൊണ്ടു പോയെന്ന് എംഎസ്എഫ് ആരോപിച്ചു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് , വയനാട് ജില്ലാ റപ്പ് സീറ്റുകള്‍ പിടിച്ചെടുത്ത് ഡിഎസ്എഫ് നേടിയ വിജയം എസ് എഫ്‌ഐയുടെ അഹന്തക്ക് ഏറ്റ തിരിച്ചടിയാണെന്ന് കെഎസ്യു നേതാക്കള്‍ പറഞ്ഞു.

യുയുസിമാരെ തട്ടി കൊണ്ട് പോയി,ബാലറ്റ് തട്ടി പറിച്ച് യുഡിഎസ്എഫ് പ്രവര്‍ത്തകരെ അക്രമിച്ചാല്‍ കെഎസ്യു മുന്നണിയുടെ വിജയത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നും വരുന്ന കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് തിരിച്ചടി നേരിടും എന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാര്‍ജ് വഹിക്കുന്ന കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് അഭിപ്രായപ്പെട്ടു. കെഎസ് യു ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി,ജില്ലാ പ്രസിഡന്റ് അതുല്‍ എംസി,പ്രവാസ് ഉണ്ണിയാടന്‍, ജവാദ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

SFI Kannur
അടൂരിനെതിരെ കേസ് എടുക്കാനാവില്ല; പൊലീസിന് നിയമോപദേശം

വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു.

Summary

SFI won all five general seats in the Kannur University elections. The election results have come in very late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com