'താന്‍ വി ഡി സതീശന്റെ ചാവേര്‍ അല്ല'; ഷാഫി പറമ്പില്‍ തനിക്ക് ഇരയല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്കായി ചാവേറുകളായി നില്‍ക്കുമ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം അദ്ദേഹത്തിനില്ല'
Rajmohan Unnithan, V D Satheesan
രാജ് മോഹൻ ഉണ്ണിത്താൻ, വി ഡി സതീശൻ
Updated on: 
1 min read

കാസര്‍കോട് : ഷാഫി പറമ്പില്‍ തനിക്ക് ഇരയല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഷാഫി പറമ്പില്‍ എ ഗ്രൂപ്പ് കാരന്‍ അല്ലെന്നു മാത്രമേ താന്‍ പറഞ്ഞുള്ളൂ. നേര്‍ക്കാഴ്ചയിലൂടെ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് താന്‍ പറഞ്ഞത്. അതിന് അസ്വസ്ഥപ്പെടേണ്ട യാതൊരു കാര്യവും അദ്ദേഹത്തിനില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ മാതൃഭൂമി ന്യൂസ് ചാനലിനോട് പറഞ്ഞു.

Rajmohan Unnithan, V D Satheesan
കാലടി സർവകലാശാല സസ്പെൻഷൻ: അപ്പീലിൽ വാദം പൂർത്തിയായി; വിധി ചൊവ്വാഴ്ച

ഇക്കാര്യത്തില്‍ അദ്ദേഹം ആത്മപരിശോധന നടത്തട്ടെ. അരി തിന്നതും പോരാ, ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും നായക്ക് മുറുമുറുപ്പ് എന്നു പറയുന്നതുപോലെയാണ്. ഇത്രയും തനിക്കെതിരെ ചെയ്തിട്ടും പിന്നെയും തന്നെ ക്രൂശിക്കാന്‍ നടക്കുകയാണ്. എന്തായാലും തനിക്ക് ഒരു ഇരയല്ലെ ഷാഫി പറമ്പിലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ ചാവേര്‍ അല്ല. ജനങ്ങളാണ് വി ഡി സതീശന്റെ ചാവേറുകള്‍. മുഖ്യമന്ത്രിക്ക് അങ്ങനെ ചാവേറുകളുടെ ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്കായി ചാവേറുകളായി നില്‍ക്കുമ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം അദ്ദേഹത്തിനില്ല. മാത്രമല്ല ആരുടെയും ചാവേറാകാന്‍ തന്നെ കിട്ടില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മന്ത്രിസഭയിലെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. അതു പുറത്തു പറഞ്ഞയാള്‍ ആരെന്ന് കണ്ടെത്തണം. അയാള്‍ തുടര്‍ന്നും കാബിനറ്റില്‍ ഉണ്ടാകാന്‍ പാടില്ല. രഹസ്യസ്വഭാവമുള്ള കാബിനറ്റ് തീരുമാനം പുറത്തു പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. നമ്മുടെ സംവിധാനത്തിന്റെ പോക്ക് വളരെ അപകടത്തിലേക്കുള്ള പോക്കാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Rajmohan Unnithan, V D Satheesan
കൈയില്‍ വന്നത് ആറായിരം കോടി; തിരുപ്പതി ഭഗവാന് വഴിപാടായി 121 കിലോ സ്വര്‍ണാഭരണങ്ങള്‍!- വിഡിയോ
Rajmohan Unnithan, V D Satheesan
'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം'; പരുതൂർ സ്‌കൂൾ വെടിവെപ്പിൽ ടിഎം ശശി
Summary

Shafi Parambil is not my prey, says Rajmohan Unnithan M P

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mariamma Oommen
chandy ommen
Rahul Mamkootathil behind cyberattack against me at Shafi Parambil's behest: Rajmohan Unnithan
Rajmohan Unnithan
X

FOLLOW US

ON GOOGLE DISCOVER