തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ഫ്ലക്സ് ബോർഡ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശക്കത്താണ് ഫ്ലക്സ് ബോർഡിലും നോട്ടീസ് ബോർഡിലും പതിപ്പിച്ചിരിക്കുന്നത്.
‘‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു...’’ എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയാറാക്കിയ കത്ത് ഫ്ലക്സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു താഴെ ‘‘ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ...’’എന്ന വാചകവും ചേർത്തിട്ടിട്ടുണ്ട്. ‘‘ചാണ്ടി സാറെ ജോലി കൊടുക്കണം’’ എന്ന വാചകത്തിനൊപ്പവും കത്തു പ്രദർശിപ്പിച്ചിട്ടുണ്ട്.
2011 ഓഗസ്റ്റ് 25ാം തീയതിയിലേതാണ് കത്ത്. ഷാഫി പറമ്പിലിന്റെ ഒപ്പുമുണ്ട്.
‘റെസ്പെക്റ്റഡ് സിഎം, നിരവധി വർഷങ്ങളായി കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താത്പര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരമുൾപ്പെടെ, കേസുകളിൽ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്എസ് ബിജുവിനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’- എന്നാണ് കത്തിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates