ശങ്കരാടിയുടെ കൈരേഖാ രാഷ്ട്രീയം; സുരേന്ദ്രന്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട; മറുപടിയുമായി ഷാഫി പറമ്പില്‍

ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

പാലക്കാട്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രന്‍. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള ഇത്തരം അല്‍പ്പത്തരങ്ങള്‍ ഇനിയെങ്കിലും സുരേന്ദ്രന്‍ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. 

പാലക്കാട് എംഎല്‍എ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ തന്നെ സുരേന്ദ്രന്‍ കുഴല്‍പ്പണം കടത്തിയെന്ന് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇപ്പോള്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ല. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രന്‍. അല്‍പ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രന്‍ നിര്‍ത്തണം. 

പണം കൊടുത്ത് സ്ഥാനാര്‍ത്ഥിയെ പിന്മാറ്റാന്‍ ശ്രമിച്ചതിന്റെ ഗുരുതരമായ കേസുകളുള്‍പ്പെടെയുള്ളയാള്‍ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാന്‍ നില്‍ക്കേണ്ട. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാന്‍ കെ സുരേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുറത്ത് കുതിര കയറേണ്ട. സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുത്. കെ സുരേന്ദ്രനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്  കാര്‍ഡുകള്‍ നിര്‍മിച്ചെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പരാതി നല്‍കിയത്. ഇവര്‍ പരാതി നല്‍കിയത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷനും കെസി വേണുഗോപാലിനുമാണ്. ഇവരാരും ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാലക്കാട്ടെ ഒരു എംഎല്‍എയാണ് ബംഗളൂരു പിആര്‍ കമ്പനിയുമായി ബന്ധപ്പെടുന്നത്. കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെ അറിവോടെയാണ് ഇത് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com