'കേരളത്തിലെ വനിതകളെ സഹായിക്കൂ, രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥന'; അതൃപ്തി പ്രകടമാക്കി ഷമ മുഹമ്മദ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒന്‍പത് എണ്ണം മാത്രമാണ് വനിതകള്‍ക്ക് നല്‍കിയതെന്നും ലോക്‌സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു.
Shama Mohammad
Shama MohammadFILE
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച എക്‌സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒന്‍പത് എണ്ണം മാത്രമാണ് വനിതകള്‍ക്ക് നല്‍കിയതെന്നും ലോക്‌സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു. കഴിവുള്ള സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവില്‍ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Shama Mohammad
'ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു'; ജി സുധാകരനെ കുരങ്ങനെന്ന് വിളിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി

നിരസിക്കപ്പെട്ടു, എന്നാല്‍ തോല്‍പ്പിക്കാനാവില്ല- ഷമ പോസ്റ്റില്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കണ്ണൂരില്‍ ടി ഒ മോഹനനാണ് സ്ഥാനാര്‍ഥി.

Summary

shama Mohamed highlights the poor state of women Congress workers in Kerala., Criticism regarding the minimal number of seats allocated to women in women in Assembly and Lok Sabha elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com