44 വർഷത്തിനുശേഷം തുടർഭരണം; പിണറായി വിജയന് അഭിനന്ദനങ്ങൾ: ശശി തരൂർ 

മുഖ്യമന്ത്രിയിലും സർക്കാരിലും ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ മാനിക്കുന്നു എന്ന് ശശി തരൂർ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയത്തിന് എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് കോൺ​​ഗ്രസ് നേതാവും എം പിയുമായ ശശി തരൂർ.  44 വർഷത്തിനുശേഷം തുടർഭരണം ഉറപ്പിച്ച പിണറായി വിജയന് ആശംസയറിയിച്ചിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയിലും സർക്കാരിലും ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ മാനിക്കുന്നു എന്ന് ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

"44 വർഷത്തിനുശേഷം തുടർഭരണം ഉറപ്പിച്ച പിണറായി വിജയന് എന്റെ അഭിനന്ദനങ്ങൾ. അദ്ദേഹത്തിലും സർക്കാരിലും ആളുകൾ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കോവിഡിനും വർഗീയതയ്ക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് നമ്മുടെ പിന്തുണ വേണം", ശശി തരൂർ കുറിച്ചു. 

സംസ്ഥാനത്ത് 140 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 99 ഇടത്തും ചെങ്കൊടി പാറിയിരിക്കുകയാണ്. 41 മണ്ഡലങ്ങളിൽ മാത്രമാണ് കേൺ​ഗ്രസിന് ജയിക്കാനായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com