പാലക്കാട്: 10 വർഷം മകൾ തൊട്ടടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ് സാജിതയുടെ അമ്മ. അവൾ തങ്ങളെ കാണുകയും വിവരങ്ങൾ അറിയുകയും ചെയ്യുന്നുണ്ടായിരുന്ന എന്ന അമ്പരപ്പിലാണ് സജിതയുടെ മാതാപിതാക്കൾ.
പോകുമ്പോഴും വരുമ്പോഴുമെല്ലാം അവൾ ഞങ്ങളെ കാണുന്നുണ്ടായി. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായി. കണ്ടപ്പോൾ സമാധാനമായി. ഇത്ര കൊല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടിൽ കാണുമെന്ന് ഊഹിച്ചു. പക്ഷേ തൊട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല സജിതയുടെ മാതാപിതാക്കൾ പറയുന്നു.
അയൽ വീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല റഹ്മാന്റെയും സാജിതയുടെയും ജീവിതകഥ. വിശ്വസിക്കാൻ കഴിയുന്നില്ല... അവരു പറയുന്നത് കേട്ടിട്ടു വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല... ഇതാണ് നാട്ടുകാരുടെ അവസ്ഥ. ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നിൽക്കുന്ന ജനങ്ങളുള്ള നാട്ടിൽ എന്തിന്റെ പേരിലായിരുന്നു ഈ സാഹസിക ഒളിവുജീവിതം എന്ന ചോദ്യം നാട്ടുകാർ പരസ്പരം ചോദിക്കുന്നു.
'പ്രണയം രണ്ട് കൊല്ലമായപ്പോഴാണ് പെട്ടെന്നൊരു ദിവസം അവൾ ഇറങ്ങിവന്നത്. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. വൈകിയാണ് അത് കിട്ടിയത്. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ സജിതയേയും കൊണ്ട് എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യയ്ക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്ട്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്., റഹ്മാൻ പറയുന്നു.
കോവിഡ് കാലം വന്നതോടെ വീട്ടുകാർ മാനസികമായി ബുദ്ധിമുട്ടിച്ചു. പലയിടത്തും എന്നെ കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.' പറയുന്നു. പെട്ടെന്ന് ഇറങ്ങി ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിതയും പറയുന്നു. റഹ്മാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്കു തന്നിരുന്നു. മുറിയിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാർ വിളിച്ചു. ഇപ്പോള്‍ സമാധാനമായതായും സാജിത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates