പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും
പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും

ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം, നരബലി ചെയ്യണം; ഷിഹാബ് വൈദ്യരെ 'വീഴ്ത്തിയത്' വ്യാജ പ്രൊഫൈല്‍ വഴി

കേസില്‍ സാമ്പത്തിക നേട്ടത്തിനായി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
Published on

കൊച്ചി: ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റാഷിദ് തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ചാണ് നരബലി നടത്തുന്നത്. 

ദിവ്യനെന്ന് റാഷിദ് പറഞ്ഞത് തന്നെത്തന്നെയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ദമ്പതികള്‍ക്ക് അറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൂജകള്‍ക്കും നരബലിക്കുമായി ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് അതിക്രൂരമായി സ്ത്രീകളെ കൊലപ്പെടുത്തി നരബലി അര്‍പ്പിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക നേട്ടത്തിനായി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയതെന്നും പൊലീസിന്റെ വിലയിരുത്തല്‍. കടവന്ത്രയില്‍ കാണാതായ പത്മ എന്ന സ്ത്രീയുടെ തിരോധാനക്കേസില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്. 

തുടര്‍ന്ന് ഷിഹാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ് ഭാര്യ ലൈല എന്നിവര്‍ പിടിയിലാകുന്നത്. ആഭിചാരപൂജയ്ക്കു ശേഷം സ്വന്തം പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങള്‍ തലയറുത്ത്, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചു മൂടുികയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മൃതദേഹം കണ്ടെടുക്കാനായി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com