കൊച്ചിയില്‍ എംഡിഎംഎ മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ അനസ് ആണ് പിടിയിലായത്
ernakulam mdma si case
Ernakulam SI Arrested for Stealing MDMA Kept as EvidenceAI Generated Image
Edited By:
Updated on: 
1 min read

കൊച്ചി: എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ അനസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ടിമുതലില്‍ നിന്ന് എംഎഡിഎ മോഷ്ടിച്ചെന്നാണ് കേസ്. സംഭവത്തില്‍ അനസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡിസ്പോസല്‍ കമ്മറ്റിക്ക് കൈമാറാന്‍ വച്ച എംഡിഎംഎയാണ് എസ്ഐ മോഷ്ടിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അലമാരിയില്‍ സൂക്ഷിച്ച 87 ഗ്രാം എംഡിഎയില്‍ കുറച്ച് എടുത്ത ശേഷം എസ്ഐ പുറത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ നടപടിയെടുത്തത്.

15നും 26നുമിടയില്‍ എസ്ഐ എംഡിഎംഎ മാറ്റിയതായാണ് സംശയിക്കുന്നത്. എംഡിഎംഎ മാറ്റിയ ശേഷം വീണ്ടും അലമാരയുടെ താക്കോല്‍ എസ്ഐ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്ഐ കുടുങ്ങിയത്.സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്എച്ച്ഒ കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Summary

Ernakulam SI Arrested for Stealing MDMA Kept as Evidence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER