

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരായ അച്ചടക്കനടപടി ശരിവെച്ച് ഹൈക്കോടതി. സംഭവിച്ചത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമെന്നും കോടതി വ്യക്തമാക്കി.
ഇരുവര്‍ക്കും എതിരായ അച്ചടക്ക നടപടി തുടരാം. നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെയും സര്‍വകലാശാല നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല മുന്‍ ഡീന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്.
High Court of Kerala upholds disciplinary action against former dean and assistant warden in Pookode Veterinary University's Siddharth's death
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates