സിഗ്നല്‍ തകരാര്‍; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തില്‍

മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളത്ത് സിഗ്നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു.

രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ വിടേണ്ട തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകള്‍ പിടിച്ചിട്ടു. ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഇടപ്പള്ളിയിലും നിര്‍ത്തിയിട്ടു. 

സിഗ്നല്‍ തകാറിനെത്തുടര്‍ന്ന് ഏതാനും ട്രെയിനുകളുടെ സര്‍വീസ് പുനക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം - എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.  മംഗള നോര്‍ത്തില്‍ സര്‍വീസ് നിര്‍ത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com